KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം: ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്ഷണങ്ങൾ വല്ലാതെ ​കടുത്തപ്പോൾ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

15 വയസുള്ള ആൺകുട്ടിയാണ് ഇപ്പോൾ ചികിത്സയിൽ കഴിഞ്ഞുവരുന്നത്. കുട്ടിയ്ക്ക് സാരമായ ആരോ​ഗ്യപ്രശ്നങ്ങളുണ്ട്. ആരോ​ഗ്യമന്ത്രി വീണാ ജോർജ് വിഷയത്തിൽ നേരിട്ട് ഇടപെടുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു.

Advertisements
Share news