കാപ്പാട് ടൗണിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ഒമാൻ സ്വദേശിക്ക് 2 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും വിധിച്ചു

കാപ്പാട് ടൗണിൽവെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി ഒമാൻ സ്വദേശിക്ക് 2 വർഷം കഠിന തടവും ഒരു ലക്ഷം പിഴയും വിധിച്ചു. ഒമാൻ സുവൈഖ് പ്രവിശ്യ മുബാറഖ് മുഹമ്മദ് സെയ്ദ് അൽ നുമാൻ (56) എന്നായാൾക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. കൊയിലാണ്ടി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് അജികൃഷ്ണ എസ് ആണ് വിധി പ്രസ്താവിച്ചത്. 2023 മാർച്ച് 14നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കേസിൽ കാലതാമസം നേരിട്ടപ്പോൾ ഇര ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 3 മാസത്തിനുളളിൽ വിചാരണ നടപടി പൂർത്തീകരിക്കണമെന്ന് കൊയിലാണ്ടി കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെ പ്രതി കാപ്പാട് ടൗണിൽ വെച്ച് കയറിപ്പിടിക്കുകയായിരുന്നു, ഐ.പി.സി. 354-ാം വകുപ്പ് പ്രകാരം രണ്ട് വർഷം കഠിന തടവും 10000 രൂപ പിഴയും, ഐ.പി.സി. 354 എ. പ്രകാരം ഒരു വർഷം തടവും ഇരക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം.

തുടർന്നാണ് ഒരു വിദേശ പൌരനെതിരെ ഇത്ര വേഗത്തിൽ കേസ് പൂർത്തിയാകുന്നത്. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ എസ്.ഐ പി.എം ശൈലേഷ്, ഗ്രേഡ് എസ്ഐ അഷറഫ് എന്നിവരാണ് കേസ് അന്വേഷിച്ചിരുന്നത്. വാദി ഭാഗത്തിനായി കൊയിലാണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജാവേദ് പി.സി. ഹാജരായി.

