KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പട്ടാപ്പകൽ പമ്പ് സെറ്റ് മോഷ്ടിച്ച പ്രതിയെ പിടികൂടി

കൊയിലാണ്ടിയിൽ പമ്പ് സെറ്റ് മോഷ്ടിച്ച പ്രതിയെ പിടികൂടി. കഴിഞ്ഞ ദിവസം കൊയിലാണ്ടി നടേലക്കണ്ടി റോഡിലെ യു.കെ. ഡെൻ്റൽ ക്ലിനിക്കിലെ പമ്പ് സെറ്റ് പട്ടാപ്പകൽ മോഷണം നടത്തിയ പ്രതിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കുറുവങ്ങാട് വരകുന്നുമ്മൽ മുസ്തഫയുടെ മകൻ ബദർഷാൻ (26) ആണ് പിടിയിലായത്. പ്രതി മോഷ്ടിച്ചെടുത്ത പമ്പ് സെറ്റ് വിൽപ്പന നടത്തിയ കൊയിലാണ്ടി ബപ്പൻകാട് റോഡിലെ ആക്രി കടയിൽ നിന്ന് പിന്നീട് പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക്  മണിക്കായിരുന്നു KL 13 E 8104 ആക്ടീവ സ്കൂട്ടറിലെത്തിയ പ്രതി പമ്പ് സെറ്റ് നന്നാക്കാനാണെന്ന വ്യാജേന എത്തി കട്ടർ ഉപയോഗിച്ച് പൊട്ടിച്ചെടുത്ത് മോഷണം നടത്തിയത്. പ്രതിയെ വൈകീട്ട് കോടതിയിൽ ഹാജരാക്കും. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ സാധിച്ചത്. സിഐ എൻ. സുനിൽ കുമാറിൻ്റെ നേതൃത്വത്തിൽ എസ്. ഐ. ശൈലേഷ്, സിപിഒ മാരായ ഒ.കെ. സുരേഷ്, രാജേഷ്, പ്രദീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Share news