മോഷണ കേസിലെ വാറണ്ട് പ്രതി പിടിയിൽ

കോഴിക്കോട്: മോഷണ കേസിലെ വാറണ്ട് പ്രതി പിടിയിൽ. ചക്കുംകടവ് ആനമാട് കച്ചേരി ഹൗസ് മുഹമ്മദ് കുട്ടിയുടെ മകൻ ഷഫീഖ് (42) ആണ് പിടിയിലായത്. ജില്ലാ കോടതിക്ക് സമീപം ദാവൂദ് ഭായ് കപാസി റോഡിലെ NMDC എന്ന സ്ഥാപനത്തിൽ 2023 ജനുവരി അഞ്ചാം തീയതി സ്ഥാപനത്തിൻറെ ഫ്രണ്ട് ഡോറും ഓഫീസ് ഡോറും പൊളിച്ച് അകത്തു കടന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതിക്കെതിരെ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന പ്രതിയെ പോലീസിന് കിട്ടിയ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കുറ്റിക്കാട്ടൂർ വെച്ച് ടൗൺ പോലീസ് SI ജെയിൻ, എ എസ് ഐ റിനീഷ്, എസ് സി പി ഓ നിതീഷ്, സിപിഎം വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഫറോക്ക് സ്റ്റേഷനിൽ മോഷണ കേസും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
