അസ്സാമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപ്പന; പ്രതി പിടിയിൽ

കോട്ടയത്ത് കഞ്ചാവുമായി അസ്സാം സ്വദേശി പിടിയിൽ. അസ്സാം സ്വദേശി അബ്ദാദുൾ ഇസ്ലാം ആണ് പിടിയിലായത്. ഒരു കിലോ 40 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പുതുവേലിയിൽ നിന്നാണ് കോട്ടയം രാമപുരം പൊലിസ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ രണ്ട് വർഷമായി അസ്സാമിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതി.

അതേസമയം കൊച്ചിയിൽ മറ്റൊരു അസ്സാം സ്വദേശിയും എംഡിഎംഎയുമായി പിടിയിലായിട്ടുണ്ട്. ആസാം സ്വദേശി യാസിർ അറാഫത്ത് ആണ് എക്സൈസിന്റെ പിടിയിലായത്. കൊച്ചി പാലാരിവട്ടത്ത് 14 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്.

.
Advertisements

