KOYILANDY DIARY.COM

The Perfect News Portal

അന്യ സംസ്ഥാന തൊഴിലാളികളുടെ മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിൽ

ഫറോക്ക്: അന്യ സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥത്ത് നിന്നും മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ച പ്രതി പിടിയിൽ.
കഴിഞ്ഞ ദിവസം ഫറോക്ക് ചന്തകടവിൽ താമസിക്കുന്ന തൊഴിലാളികളുടെ റൂമുകളിൽ നിന്നും 11 മൊബെൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷ്ടിച്ച നിലമ്പൂർ അമരമ്പലം സ്വദേശി പനങ്ങാടൻ  വീട്ടിൽ അബ്ദുൾ റഷീദ് പി (43) ആണ് ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ എ. എം. സിദ്ദീഖിൻ്റെ നേതൃത്വത്തിലുള്ള ഫറോക്ക് ക്രൈം സ്ക്വാഡും ഫറോക്ക്  ഇൻസ്പെക്ടർ ശ്രീജിത്ത് ടി എസ് ൻ്റെ നേതൃത്വത്തിലുള്ള സംഘവും കസ്റ്റഡിയിലെടുത്തത്.
.
ഇന്ന് പുലർച്ചെ 4 മണിക്ക് നിലമ്പൂരിൽ ഉള്ള ഒരു ലോഡ്ജിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ കയ്യിൽ നിന്നും 5 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ബാക്കി ഫോണുകൾ പ്രതി വിൽപ്പന നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പിന്നീട് മറ്റ് ഫോണുകൾ പിടിച്ചെടുക്കും. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് ഫറോക്ക് ഇൻസ്പെക്ടർ ടി എസ് ശ്രീജിത്ത്  ഫറോക്ക് എസ് ഐ വിനയൻ ഫറോക്ക് എസ് ഐ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ വലയിലാക്കിയത്.
112 സിസിടിവി ക്യാമറകൾ ഇതിനായി പരിശോധിച്ചു. കോഴിക്കോട്ടേക്ക് ട്രെയിനിൽ വന്ന ഇയാൾ മൂന്നുദിവസമായി ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതലായും താമസിക്കുന്ന കേന്ദ്രങ്ങൾ അന്വേഷിച്ച് നടക്കുകയായിരുന്നു. അങ്ങനെയാണ് ഫാറൂഖിലെ കോർട്ടേഴ്സിൽ എത്തിയത്. ആളുകൾക്ക് സംശയം തോന്നാതിരിക്കാൻ പ്രഭാത സഞ്ചാരത്തിന് ഇറങ്ങുന്ന രീതിയിലുള്ള വേഷവിധാനത്തോടെയും പെട്ടെന്ന് തിരിച്ചറിയാതിരിക്കാൻ മാസ്കും ധരിച്ചാണ് ഇയാൾ മോഷണത്തിന് വന്നത്.
ഫറോക്ക് ക്രൈം സ്ക്വാഡ്  അംഗങ്ങളായ അസി. സബ് ഇൻസ്പെക്ടർ അരുൺ കുമാർ മാത്തറ, സീനിയർ സി.പി.ഒ മാരായ ഐ.ടി വിനോദ്, മധുസൂദനൻ മണക്കടവ്, അനുജ് വളയനാട്, സി .പി.ഒ മാരായ സനീഷ് പന്തിരാങ്കാവ്, സുബീഷ് വേങ്ങേരി , അഖിൽ ബാബു എന്നിവരുമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Share news