ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയിൽ

കോഴിക്കോട് : യുവതിയോട് അപമര്യാദയായി പെരുമാറിയ ബാലുശ്ശേരി കോക്കല്ലൂർ സ്വദേശി പിടിയില്‍. കാവുള്ളാട്ട് കണ്ടിയിൽ ഷാഫിർ (41 ) നെ യാണ് ടൗൺ പോലീസ് പിടി കൂടിയത്. കണ്ണൂർ സ്വദേശിനിയായ യുവതി കൂട്ടുകാരിയുമൊന്നിച്ച് കോഴിക്കോട് ബീച്ചിൽ ആകാശവാണിയ്ക്ക് സമീപം നിൽക്കുന്ന സമയത്താണ് സംഭവം.

പ്രതി ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറുകയും അശ്ലീല ഭാഷയിൽ സംസാരിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് ടൗൺ പോലീസ് സ്റ്റേഷൻ SI ഇബ്രായി, SCPO ശ്രീജിത്ത് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
