കോഴിക്കോട് പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ

കോഴിക്കോട്: പോലീസുകാരെ ആക്രമിച്ച പ്രതി പിടിയിൽ. കാരപ്പറമ്പ് സ്വദേശി പുഴവക്കത്ത് ഷൻഫാ മൻസിലിൽ ഷഹൻഷാ (37) നെ ആണ് വെള്ളയിൽ പോലീസ് പിടികൂടിയത്. കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇയാൾ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. ഡൻസാഫ് അംഗങ്ങളായ SI മനോജ്, CPO അഭിജിത്ത് എന്നിവരെയാണ് പ്രതി ആക്രമിച്ചത്.

മയക്കുമരുന്ന് ഉപയോഗം തടയുന്നതിന്റെ ഭാഗമായി ഡ്യൂട്ടിക്കിടയിൽ ലഹരി കേസുകൾ ഉൾപ്പെട്ട പ്രതിയോട് മാറിപ്പോകാൻ പറഞ്ഞതിന്റെ വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയത്. വെള്ളയിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ SI സജീ ഷിനോബ്, SCPO ദീപു, CPO രാഗേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
