KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് ക്ഷേത്ര പരിസരത്ത് സൂര്യഘർ സോളാർ റൂഫ് ടോപ്പ് ലോൺ സ്റ്റാൾ ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര പരിസരത്ത് സൂര്യഘർ സോളാർ റൂഫ് ടോപ്പുകൾക്കായി ലോൺ സ്റ്റാൾ ആരംഭിച്ചു. ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയും, സോൾ ഗ്ലോ പവർ സൊലൂഷ്യൻസും സംയുക്തമായാണ് സർക്കാർ സബ്സിഡിയോടുകൂടി റസിഡ്യൻഷ്യൽ ഇൻസ്റ്റാഗ്ലേഷൻ സൂര്യഘർ സോളാർ റൂഫ് ടോപ്പ് ലോണുകൾക്കായി സ്റ്റാൾ തുറന്നത്.
പിഷാരികാവ് ക്ഷേത്ര സമിതി ഓഫീസ് പരിസരത്ത് ആരംഭിച്ച പ്രത്യേക കൗണ്ടറിന് ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറിയും മുൻ ട്രസ്റ്റി ബോർഡ് മെമ്പറുമായ വി.വി. സുധാകരൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേത്ര ക്ഷേമ സമിതി രക്ഷാധികാരി ES രാജൻ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമ സമിതി പ്രസിഡണ്ട് വി.വി ബാലൻ. അഡ്വക്കേറ്റ് TK രാധാകൃഷ്ണൻ, എൻ എം വിജയൻ, പ്രേംനാഥ്, ഉഷാചന്ദ്രൻ, പ്രതാപ് ചന്ദ്രൻ TM, മിനി തെക്കയിൽ എന്നിവർ സംസാരിച്ചു. പി. പി ഗോപി സ്വാഗതവും അഭിൻ K നന്ദിയും പറഞ്ഞു.
Share news