KOYILANDY DIARY.COM

The Perfect News Portal

അതിജീവിതയെ അധിക്ഷേപിച്ച കേസ്; പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ രാഹുല്‍ ഈശ്വർ വീണ്ടും ജയിലിലേക്ക്

.

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിന്റെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചു. ഇതോടെ രാഹുൽ ഈശ്വറിനെ വീണ്ടും ജയിലിലേക്ക് എത്തിച്ചു. കോടതിയിൽ ഹാജരാക്കിയതിനു ശേഷം പൂജപ്പുര ജയിലിലേക്ക് മാറ്റി. തെളിവെടുപ്പ് പൂർത്തിയായതായി അന്വേഷണസംഘം കോടതിയിൽ അറിയിച്ചു. ഇനി കസ്റ്റഡി ആവശ്യമില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയത്. രാഹുലിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും.

 

 

പരാതിക്കാരിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ രാഹുൽ ജയിലിൽ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

Advertisements
Share news