KOYILANDY DIARY

The Perfect News Portal

സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി. “കേരളത്തിന്‌ അധിക പരിഗണന ആവശ്യപ്പെടില്ല”

സഹമന്ത്രി സ്ഥാനത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ച് സുരേഷ് ഗോപി. മോദി കേരളത്തിന്‌ അധിക പരിഗണന നൽകണമെന്ന് ആവശ്യപ്പെടില്ലെന്നു സുരേഷ് ഗോപി. അർഹതപ്പെട്ടത് മാത്രം നൽകിയാൽ മതി. താൻ കേരളത്തിനും തമിഴ്നാടിയും വേണ്ടിയാണ് നിൽക്കുന്നത്. തനിക്ക് എന്താണ് വേണ്ടതെന്നു എല്ലാവർക്കും അറിയാമെന്നും സുരേഷ് ഗോപി.

ഇങ്ങനെ ഒരു അവസരരമാണല്ലോ ലഭിച്ചത് എന്ന ചോദ്യത്തിന് വല്ലാത്ത അവസരമെന്നും മറുപടി. സംസ്ഥാന സർക്കാരുമായി അഭിപ്രായ ഭിന്നത ഇല്ലാതെ പോകുമോ എന്ന ചോദ്യത്തിന് അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ വരാതിരുന്നാൽ മതിയെന്ന് മറുപടി. ഇങ്ങോട്ട് അത് മുടക്കാൻ വരാതെ ഇരുന്നാൽ മതിയെന്നും സുരേഷ് ഗോപിയുടെ പ്രതികരണം.