സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പൊയിൽക്കാവ് വാർഷിക ജനറൽ ബോഡിയും മേഖല കൺവൻഷനും സംഘടിപ്പിച്ചു.

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പൊയിൽക്കാവ് വാർഷിക ജനറൽ ബോഡിയും മേഖല കൺവൻഷനും സംഘടിപ്പിച്ചു. നടനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ കൺവീനർ സി.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ. പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സോണൽ ട്രഷറർ പഴങ്കാവിൽ രാജൻ മുഖ്യഭാഷണം നടത്തി. കൺവീനർ കെ. ഗീതാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രഷറർ അബ്ദുൾ മജീദ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ മുഖ്യാതിഥിയായി. അനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. സത്യൻ പി. ബാലകൃഷ്ണൻ, ബേബി സുന്ദർ രാജ്, ഷാജു, മനോജ്, മുരളി, രജനി, ദിവ്യ ബാബു, ഷൈമ തുടങ്ങിയർ സംസാരിച്ചു. കൺവീനർ സ്വാഗതവും കെ. കെ. അരവിന്ദൻ നന്ദിയും പറഞ്ഞു.

