KOYILANDY DIARY.COM

The Perfect News Portal

മധുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: മധുര ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഷാഹി ഈദ്ഗാഹ് പള്ളിയിൽ സർവേ വേണ്ടെന്നും ഭാവിയിൽ ഇത്തരം ഹർജിയുമായി വരരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. പള്ളിയിൽ സർവ്വേ വേണമെന്നും പള്ളി പൊളിക്കണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഇത്തരം ഹർജികളിൽ ഇടപെടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 

പൊതുതാൽപര്യ ഹർജിയാണ് നൽകിയിരുന്നത്. മധുര കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തോടു ചേർന്നുള്ളതാണ് ഷാഹി ഈദ്ഗാഹ് പള്ളി. ശ്രീകൃഷ്ണന്റെ ജൻമസ്ഥലത്താണ് പള്ളി നിർമ്മിച്ചിരിക്കുന്നതെന്നാണ് ഹർജിക്കാരുടെ വാദം.

Share news