KOYILANDY DIARY.COM

The Perfect News Portal

നിമിഷപ്രിയ കേസില്‍ അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ഇടപെടാമെന്ന് സുപ്രീംകോടതി

നിമിഷപ്രിയ കേസില്‍ അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ ഇടപെടാമെന്ന് സുപ്രീംകോടതി. മോചനത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നിമിഷയുടെ വശധിക്ഷ മരവിപ്പിച്ചതടക്കം കാര്യങ്ങളും കോടതിയെ അറിയിച്ചു.

കോടതിയില്‍ നടപടികളും ചര്‍ച്ചകളും പുരോഗമിക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ നടപടികളിലേക്ക് പോകേണ്ടതില്ലെന്ന് കോടതി നീരീക്ഷിച്ചു. ഹര്‍ജി എട്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും. ഇതിനിടയില്‍ എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ അറിയിക്കാനും ഹര്‍ജിക്കാരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

 

നിമിഷപ്രിയയുടെ വധശിക്ഷ 2025 ജൂലൈ 16 നാണ് താത്കാലികമായി നിർത്തിവെച്ചതായുള്ള അറിയിപ്പ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്. എന്നാൽ കൊല്ലപ്പെട്ട യമൻ പൗരൻ്റെ സഹോദരൻ അബ്‌ദുൽ ഫത്താഹ് മെഹ്ദി വധശിക്ഷ നടപ്പാക്കണമെന്ന കടുത്ത നിലപാടിൽ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറലിന് മെഹ്‌ദി കത്ത് കൈമാറിയിരുന്നു. എല്ലാ മധ്യസ്ഥ ചർച്ചകളെയും തളളുന്നുവെന്നും വധശിക്ഷ നീട്ടിവെച്ചിട്ട് അരമാസം പിന്നിട്ടുവെന്നും കത്തിൽ പറയുന്നുണ്ടായിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് കത്തിൻ്റെ പകർപ്പ് മെഹ്‌ദി പങ്കുവെച്ചത്.

Advertisements
Share news