KOYILANDY DIARY.COM

The Perfect News Portal

ആരോപണങ്ങളുടെ പേരില്‍ കേസുകള്‍ സിബിഐക്ക് വിടരുതെന്ന് ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം

ആരോപണങ്ങളുടെ പേരില്‍ മാത്രം കേസുകള്‍ സിബിഐക്ക് വിടരുതെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങളില്‍ നീതിയുക്തമായ അന്വേഷണം ഉണ്ടാകില്ലെന്ന് തോന്നിയാല്‍ മാത്രമേ കേസ് സിബിഐക്ക് വിടാവൂ എന്നും ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. തട്ടിപ്പു കേസ് സിബിഐയ്ക്ക് വിട്ട പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് നടത്തിയെന്ന കേസ് സിബിഐയ്ക്ക് വിട്ട പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വെറും ആരോപണങ്ങളുടെ പേരില്‍ മാത്രം എടുക്കുന്ന കേസുകള്‍ സിബിഐയ്ക്ക് വിടരുതെന്നും ജസ്റ്റിസ് സുധാന്‍ഷൂ ദൂലിയ, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

 

 

സംസ്ഥാന പൊലീസോ മറ്റ് അന്വേഷണ ഏജന്‍സികളോ നടത്തുന്ന അന്വേഷണം നീതിപൂര്‍വ്വകമല്ലെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ കേസുകൾ സിബിഐയ്ക്ക് വിടാനുളള അധികാരം ഉപയോഗിക്കാവൂ എന്നും ഹൈക്കോടതികള്‍ക്ക് ഇതുസംബന്ധിച്ച് സുപ്രീംകോടതി നിര്‍ദേശം നല്‍കി. വ്യക്തമായ തെളിവുകള്‍ ഇല്ലാതെ ചെറിയ ആരോപണങ്ങള്‍ക്കു പോലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. 2024 മെയ് മാസത്തിലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി.

Advertisements

 

Share news