KOYILANDY DIARY.COM

The Perfect News Portal

സപ്ലൈകോയുടെ ക്രിസ്തുമസ് പുതുവത്സര ഫെയറുകൾക്ക് ഇന്ന് തുടക്കമാകും

സംസ്ഥാനത്ത് സപ്ലൈകോയുടെ ക്രിസ്തുമസ് പുതുവത്സര ഫെയറുകൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മന്ത്രി ജി ആർ അനിൽ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ഡിസംബർ 31 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് സപ്ലൈകോ നൽകുന്നത്. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50% വരെ വിലക്കുറവും സപ്ലൈകോ ക്രിസ്മസ് പുതുവത്സര ഫെയറുകളിൽ ലഭിക്കും.

സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും. ക്രിസ്മസിനോടനുബന്ധിച്ച് സാൻറ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും.

കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി പ്രത്യേക കൂപ്പണുകളും സപ്ലൈകോ ഒരുക്കുന്നുണ്ട്. സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്നും 250 രൂപയ്ക്ക് ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആയിരം രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റു വാഹനങ്ങൾക്കും കൂപ്പണുകൾ നൽകും.

Advertisements

ആയിരം രൂപയ്ക്ക് സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പൺ ഉപയോഗിച്ചാൽ ഉപഭോക്താക്കൾക്ക് 50 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജി. ആർ. അനിൽ ഇന്ന് തിരുവനന്തപുരത്ത് നിർവഹിക്കും. ഡിസംബർ 31 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങൾക്ക് പുറമേ, സംസ്ഥാനത്തെ താലൂക്കുകളിലെ സപ്ലൈകോയുടെ പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി പ്രവർത്തിക്കും.

Share news