സപ്ലൈക്കോ ഡിപ്പോയ്ക്ക് മുമ്പിൽ സപ്ലൈക്കോ എംപ്ലോയീസ് യൂണിയൻ ധർണ്ണ നടത്തി
കൊയിലാണ്ടി: സപ്ലൈക്കോ ഡിപ്പോയ്ക്ക് മുമ്പിൽ സപ്ലൈക്കോ എംപ്ലോയീസ് യൂണിയൻ (സിഐടിയു) പ്രതിഷേധ യോഗവും ധർണ്ണയും നടത്തി. സപ്ലൈകോയെ സംരക്ഷിക്കുക, സബ്‌സിഡി സാധനങ്ങൾ ലഭ്യമാക്കുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകാനുള്ള കുടിശ്ശിക അനുവദിക്കുക, ദിവസ വേതന പാക്കിങ് തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക സ്ഥിരം ജീവനക്കാരുടെ ശമ്പള കുടിശ്ശിക അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ധർണ്ണ.

കൊയിലാണ്ടി ഡിപ്പോയ്ക്ക് മുന്നിൽ നടന്ന ധർണ്ണ സിഐടിയു ഏരിയ സെക്രട്ടറി സി അശ്വനി ദേവ് ഉദ്ഘാടനം ചെയ്തു. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി പി കെ ജയകുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. താലൂക് സെക്രട്ടറി ഷിബു എൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡണ്ട് നാരായണി നന്ദിയും പറഞ്ഞു.
