KOYILANDY DIARY.COM

The Perfect News Portal

ബഹിരാകാശത്ത് വീണ്ടും ഒരു പിറന്നാളാഘോഷിച്ച് സുനിത വില്യംസ്

ബഹിരാകാശത്ത് വീണ്ടും ഒരു പിറന്നാളാഘോഷിച്ച് സുനിത വില്യംസ്. ബഹിരാകാശ യാത്രികയായ സുനിത വില്യംസിന്റെ 59-ാം പിറന്നാളായിരുന്നു കഴിഞ്ഞ സെപ്തംബർ 19-ാം തീയതി. 2012 ലും സുനിത തന്റെ പിറന്നാൾ ബഹിരാകാശത്തായിരുന്നു ആഘോഷിച്ചത്. ഭൂമിക്ക് 400 കിലോമീറ്റർ മുകളിൽ വീണ്ടും ഒരു പിറന്നാൾ ആഘോഷിച്ച് ചരിത്രം എഴുതിയിരിക്കുകയാണ് സുനിതയിപ്പോൾ.

 

 

 

രാജ്യാന്തര ബഹിരാകാശ നിലയത്തിലും ഭൂമിയിലും ഒരേസമയം ആഘോഷിക്കപ്പെട്ട പിറന്നാളിന് ആശംസയുമായി മുഹമ്മദ് റാഫിയുടെ ‘ബാര്‍ ബാര്‍ ദിന്‍ ആയെ’ എന്ന മനോഹരഗാനം പ്രമുഖ സംഗീത കമ്പനി സുനിതയ്ക്ക് സമര്‍പ്പിച്ചു. ബോയിങ് സ്റ്റാര്‍ലൈനറില്‍ പത്ത് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതയും സഹയാത്രികന്‍ ബുഷ് വില്‍മോറും പേടകത്തിന്റെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിൽക്കുകയായിരുന്നു. നിലവില്‍ പരീക്ഷണങ്ങളുമായ ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ഇരുവരും 2025 ഫെബ്രുവരിയിലാകും തിരികെ ഭൂമിയിലെത്തുക.

Share news