പന്തലായനി നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്യ്തു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി നോർത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം സുനിൽ തിരുവങ്ങൂർ ഉദ്ഘാടനം ചെയ്യ്തു. പ്രസിഡണ്ട് സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം സി അപ്പുക്കുട്ടി, സംസ്ഥാന കൗൺസിൽ അംഗം പി സുധാകരൻ മാസ്റ്റർ, ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരൻ മാസ്റ്റർ, ശ്രീധരൻ അമ്പാടി, എം എം ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അവതരിപ്പിച്ച ചടങ്ങിൽ യൂനിറ്റ് സെക്രട്ടറി ടി എം സുധാകരൻ മാസ്റ്റർ സ്വാഗതവും ജോ. സെക്രട്ടറി എൻ കെ വിജയഭാരതി ടീച്ചർ നന്ദിയും പറഞ്ഞു.
