സംസ്ഥാനത്ത് ശക്തി പ്രാപിച്ച് വേനൽ മഴ; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്
![](https://koyilandydiary.com/wp-content/uploads/2024/05/17-15-1024x943.jpg)
സംസ്ഥാനത്ത് ശക്തി പ്രാപിച്ച് വേനൽ മഴ. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഴ മുന്നറിയിപ്പ് നൽകി. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർഗോഡ് ഒഴുകെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും നിലനിൽക്കുന്നുണ്ട്. വേനൽ മഴ സംസ്ഥാനത്ത് ശക്തി പ്രാപിച്ചതോടെ എല്ലാ ജില്ലകളിലും ശക്തമായ മഴയാണ്. സംസ്ഥാനത്ത് അതിശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
![](https://koyilandydiary.com/wp-content/uploads/2022/09/SPECIALITY-AD-WIDE.jpg)
പാലക്കാട് മലപ്പുറം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. മഴയ്ക്കൊപ്പം ശക്തമായ ഇടിക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സംസ്ഥാനത്ത് കാലവർഷം മെയ് 20 ഓടെ എത്തും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിന് അനുകൂലമായ എല്ലാ സാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240611-WA0019.jpg)
![](https://koyilandydiary.com/wp-content/uploads/2022/09/IMG-20240613-WA0139.jpg)