സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി സന്ദേശറാലി സംഘടിപ്പിച്ചു

കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റി നന്തി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ജനുവരി – 15 പാലിയേറ്റീവ് കെയർ ദിനാചരണത്തിൻ്റെ ഭാഗമായി സന്ദേശറാലി സംഘടിപ്പിച്ചു. പരിചരണ സന്ദേശം റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ പി.കെ. അജയ കുമാർ അവതരിപ്പിച്ചു.

മേഖല ചെയർമാൻ പി. കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. സോണൽ കമ്മറ്റി വൈസ് ചെയർമാൻ കെ. സിന്ധു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സന്ദേശ ദീപം തെളിയിച്ചു. മേഖല കൺവീനർ സുനിൽ അക്കമ്പത്ത് സ്വാഗതവും ജോ. കൺവീനർ വി.ടി. ബിജീഷ് നന്ദിയും പറഞ്ഞു.
