KOYILANDY DIARY.COM

The Perfect News Portal

സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ വിയ്യൂർ ഓണാഘോഷവും അനുമോദനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: സുഹൃദ് സംഘം റസിഡൻ്റ്സ് അസോസിയേഷൻ വിയ്യൂരിൻ്റെ ഓണാഘോഷവും അനുമോദനവും പ്രശസ്ത സാഹിത്യകാരൻ ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. പ്രഥമ ഷാജി മാസ്റ്റർ സ്മാരക അവാർഡ് നേടിയ കുറുവങ്ങാട് സെൻട്രൽ യു.പി. സ്കൂളിലെ പ്രധാന അധ്യാപകനായ ചാത്തോത്ത് ഗോപകുമാറിന് സോമൻ മാസ്റ്റർ ഉപഹാരം നൽകി. LSS, USS, SSLC എന്നിവയിൽ ഉന്നത വിജയം നേടിയവർക്കും ഉപഹാരം വിതരണം ചെയ്തു. പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.
വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികളായ മാധവൻ മാസ്റ്റർ സി.കെ, അനിൽ കുമാർ എ വി, സുജീഷ് എം ടി എന്നിവർ ആശംസകൾ നേർന്നു. പഴയ കാല ഓണത്തിൻ്റെ വിശേഷങ്ങൾ ശ്രീജിത്ത് വിയ്യൂർ പങ്കു വെച്ചു. ഗോപൻ മാസ്റ്റർ മറുപടി പ്രസംഗവും ബാലചന്ദ്രൻ നാമംഗലത്ത് സ്വാഗതവും ജിഷി അനിത് കുമാർ നന്ദിയും പറഞ്ഞു. മനോഹരമായ ഓണപൂക്കളവും ഓണ സദ്യയും ഒരുക്കിയിരുന്നു.
Share news