വിഷാദരോഗത്തിന് അടിമയാണോ? ഈ കാര്യങ്ങള്‍ ചെയ്ത് ദിവസം ആരംഭിക്കൂ,

ഡിപ്രെഷന്‍ എന്നത് ഒരു സാധാരണവും ഗുരുതരവുമായ ഒരു മെഡിക്കല്‍ രോഗമാണ്. നിങ്ങള്‍ ചിന്തിക്കുന്ന രീതി, നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെയെല്ലാം ഇത് പ്രതികൂലമായി ബാധിക്കുന്നു. വിഷാദരോഗം ബാധിച്ച ആളുകള്‍ക്ക്, അവര്‍ നേരത്തെ ആസ്വദിച്ചിരുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യക്കുറവ് അനുഭവപ്പെടുന്നു. അവര്‍ക്ക് മിക്കപ്പോഴും ദുഖത്തിന്റെ ഒരു മാനസികാവസ്ഥയായിരിക്കും. ഇത് ഉറക്കം, വിശപ്പ് എന്നിവയെ തടസ്സപ്പെടുത്തുകയും ചെയ്യും. ക്ഷീണം, ഏകാഗ്രതക്കുറവ് എന്നിവയാണ് ഡിപ്രഷന്റെ മറ്റ് ലക്ഷണങ്ങള്‍.

വിഷാദത്തില്‍ നിന്ന് കരകയറുന്നത് അല്‍പം ബുദ്ധിമുട്ടാണ്. വിഷാദമുള്ളപ്പോള്‍ നമ്മുടെ ദിവസം എങ്ങനെ ആരംഭിക്കുന്നു എന്നത് വളരെ പ്രധാനമാണ്. കാരണം രാവിലെ നല്ല തുടക്കം വിഷാദം അകറ്റി നിര്‍ത്താനും മാനസികാവസ്ഥയെ പുതുക്കാനും സഹായിക്കുന്നു. രാവിലെ ചെയ്യുന്ന ചില ജോലികള്‍ മാനസിക സമാധാനം നല്‍കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രാവിലെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ മനസ്സ് ശാന്തമാവുകയും പോസിറ്റിവിറ്റിയും ഉണ്ടാവുകയും ചെയ്യും. വിഷാദരോഗം ബാധിച്ചവര്‍ അവരുടെ ഒരു ദിവസം എങ്ങനെ തുടങ്ങണമെന്ന് നമുക്ക് നോക്കാം.

രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ആദ്യം പല്ല് തേയ്ക്കുന്നത് വിഷാദരോഗം ബാധിച്ചവര്‍ക്ക് ആശ്വാസം നല്‍കും. പലര്‍ക്കും ഇതൊരു ചെറിയ കാര്യമായി തോന്നിയേക്കാം. എന്നാല്‍ വിഷാദരോഗം ബാധിച്ച ഒരാള്‍ക്ക് പല്ല് തേച്ച് ദിവസം ആരംഭിക്കുന്നതിലൂടെ മനസ്സില്‍ പോസിറ്റീവ് ചിന്തകള്‍ വരുമെന്ന് പഠനങ്ങള്‍ പറയുന്നു.

വിഷാദരോഗം ബാധിച്ച ഒരാള്‍ അതിരാവിലെ സൂര്യന്റെ കിരണങ്ങള്‍ കൊള്ളുകയാണെങ്കില്‍ അയാള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം കൈവരുന്നു. സൂര്യപ്രകാശം സന്തോഷത്തിന്റെ ഹോര്‍മോണ്‍ വര്‍ദ്ധിപ്പിക്കും. അതിനാല്‍ അതിരാവിലെ അല്‍പനേരം സൂര്യപ്രകാശം കൊള്ളുന്നത് വിഷാദത്തില്‍ നിന്ന് കരകയറാനുള്ള ഒരു വഴിയാണ്.

വിഷാദാവസ്ഥയില്‍ നിന്ന് കരകയറാന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്നത് ഒരു ശീലമാക്കുക. കാരണം അതിരാവിലെ എഴുന്നേല്‍ക്കുന്നതിലൂടെ നിങ്ങളുടെ എല്ലാ ജോലികളും കൃത്യസമയത്ത് ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. കൂടാതെ ദിവസം മുഴുവന്‍ നിങ്ങള്‍ ഊര്‍ജ്ജസ്വലരുമായിരിക്കും. നേരത്തെ ഉണരുന്നതിലൂടെ നിങ്ങളുടെ ജോലികള്‍ നേരത്തേ തീര്‍ക്കാനും മതിയായ ഉറക്കം നേടാനുള്ള സമയവും ലഭിക്കും. ഇത് നിങ്ങളുടെ വിഷാദവും കുറയ്ക്കും.
വിഷാദത്തില്‍ നിന്ന് കരകയറാന്‍ നിങ്ങള്‍ ശ്വസന വ്യായാമം ശീലിക്കുക. കാരണം ഈ വ്യായാമം ചെയ്യുന്നത് മനസ്സിന് സമാധാനം നല്‍കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശ്വസന വ്യായാമത്തിന്റെ സഹായത്തോടെ ഒരാള്‍ക്ക് മാനസിക സമ്മര്‍ദ്ദത്തില്‍ നിന്നും മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍ സാധിക്കും.
പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. ആരോഗ്യകരമായ പ്രഭാതഭക്ഷണം ദിവസത്തിന് നല്ല തുടക്കം നല്‍കുകയും നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സമതുലിതമായ പ്രഭാതഭക്ഷണം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. നല്ല പ്രഭാതഭക്ഷണം ശരീരത്തിന് ഊര്‍ജം നല്‍കുകയും നെഗറ്റീവ് ചിന്തകളെ അകറ്റുകയും ചെയ്യുന്നു.
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. ലളിതമായ രീതിയില്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കാനുള്ള ഒരു വഴിയാണ് ശാരീരികമായ അധ്വാനം. വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരവും മനസ്സും ശക്തമാകുന്നു. മാത്രമല്ല, വിഷാദരോഗത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. പതിവ് വ്യായാമം പ്രായപരിധിയില്ലാതെ നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
മാനസികമായി ശാന്തരായിരിക്കാനും ചിന്തകളെ പോസിറ്റീവ് ആയി നിലനിര്‍ത്താനും ധ്യാനത്തിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ഇത് നിങ്ങളുടെ വൈകാരിക ആരോഗ്യം സന്തുലിതമാക്കാന്‍ സഹായിക്കുന്നു. പതിവ് ധ്യാനം സമ്മര്‍ദ്ദത്തെ മറികടക്കുന്നതിനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ ഭക്ഷണവും ഒരു പങ്ക് വഹിക്കുന്നു. വയറു നിറയ്ക്കാന്‍ മാത്രമല്ലാതെ ഭക്ഷണം പോഷകസമ്പുഷ്ടമായി കഴിക്കണമെന്നു പറയുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി 12, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മഗ്നീഷ്യം, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, സെലിനിയം തുടങ്ങിയ പോഷകാഹാരത്തിന്റെ പ്രാധാന്യം ഇവിടെയാണ്. മാനസിക ആരോഗ്യത്തെ ഗുണപരമായി ഉണര്‍ത്താന്‍ സാധിക്കുന്ന പോഷകങ്ങളാണിവ. ഇവ അടങ്ങിയ ആഹാരസാധനങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. കുടുംബവുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നതും സാമൂഹ്യ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതും നിങ്ങളുടെ സന്തോഷവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നു. നേരെമറിച്ച്, സാമൂഹിക ഒറ്റപ്പെടല്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, കഴിയുന്നത്ര ആളുകളുമായി ഇടപഴകുക. ഏകാന്തത നിങ്ങളെ കീഴടക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക.
