ബീച്ച് നൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി യു എസ് കെ സൗഹൃദ കൂട്ടായ്മ കെ പി രാഹുൽ സ്മരണാർത്ഥം സംഘടിപ്പിച്ച ബീച്ച് നൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് നഗരസഭാ ചെയർപേഴ്സൻ സുധ കിഴക്കേപാട്ട് ഉദ്ഘാടനം ചെയ്തു. അരയൻകാവ് ക്ഷേത്ര സമിതി പ്രസിഡണ്ട് എ പി കിഷോർ അധ്യക്ഷത വഹിച്ചു. സംഗീത് ടിപി സ്വാഗതം പറഞ്ഞു. കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, സിന്ധു സുരേഷ്, വൈശാഖ് കെ കെ, സുമേഷ് കെ ടി, സജിത്ത് എ പി, എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
