KOYILANDY DIARY.COM

The Perfect News Portal

സുബ്രതോ കപ്പ് വിജയ ടീമിന് ഉജ്വല വരവേൽപ്പ്

ഫറോക്ക്: സുബ്രതോ കപ്പ് കിരീട നേട്ടത്തിലൂടെ കേരള ഫുട്‌ബോൾ ചരിത്രത്തിൽ സുവർണ അധ്യായം എഴുതിച്ചേർത്ത ക‍ൗമാര താരങ്ങൾക്ക്‌ ഉജ്വല വരവേൽപ്പ്. കേരളത്തെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീം ഡൽഹിയിൽ നിന്ന് വെള്ളിയാഴ്ച രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോൾ സ്വീകരിക്കാൻ നിരവധി പേരെത്തി.

രാമനാട്ടുകര നഗരസഭ അധ്യക്ഷ വി എം പുഷ്പ, ഉപാധ്യക്ഷൻ പി കെ അബ്ദുൽ ലത്തീഫ്, മുൻ നഗരസഭാധ്യക്ഷരായ വാഴയിൽ ബാലകൃഷ്ണൻ, ഫറോക്ക് നഗരസഭ അധ്യക്ഷൻ എൻ സി അബ്ദുൽ റസാഖ‍്, ബുഷ്റ റഫീഖ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സഫ റഫീഖ്, കൗൺസിലർ എം കെ ഗീത, ഫറോക്ക് എഇഒ കെ ജീജ, എം ഹരികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പൽ അഷ്‌റഫലി പാനോളി, പ്രധാനാധ്യാപകരായ മുഹമ്മദ് ഇസ്ഹാഖ് കുന്നത്ത്, സി പി സൈഫുദ്ദീൻ, പിടിഎ പ്രസിഡണ്ട് മെഹബൂബ് തയ്യിൽ, വി എം ജെസ്സി, മുഹമ്മദ് ഷഫീഖ്, അബ്ദുൽ നാസർ തുടങ്ങിയവരും താരങ്ങളുടെയും പരിശീലകരുടെയും രക്ഷിതാക്കളും ബന്ധുക്കളുമുൾപ്പെടെ നിരവധി പേർ ഒന്നിച്ചെത്തിയാണ് രാമനാട്ടുകരയിലേക്ക് വരവേറ്റത്.

 

ശനിയാഴ്‌ച ടീമിന് ഉജ്വല ജനകീയ സ്വീകരണം ഒരുക്കിയിട്ടുണ്ട്. പകൽ രണ്ടിന് രാമനാട്ടുകരയിൽനിന്ന്‌ വരവേറ്റ് നഗരംചുറ്റി പരുത്തിപ്പാറ, കോടമ്പുഴ വഴി ഫാറൂഖ് കോളേജിലെത്തും. നാലിന് രാജാ ഗേറ്റിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉൾപ്പെടെ പങ്കെടുക്കും.

Advertisements

 

Share news