KOYILANDY DIARY

The Perfect News Portal

സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം; പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിജയികളായി

ബാലുശ്ശേരി കരുമല ഇൻഡസ് സ്കൂളിൽ വെച്ചു നടന്ന സുബ്രതോ കപ്പ് ഫുട്ബോൾ ജൂനിയർ വിഭാഗം മത്സരത്തിൽ പാവണ്ടൂർ എച്ച്.എസ്.എസ്. വിജയികളായി. ജി.വി.എച്ച്.എസ്.എസ്.ബാലുശ്ശേരിയെ പരാജയപ്പെടുത്തിയാണ് (4-0) പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ വിജയികളായത്. മറുപടിയില്ലാത്ത 4 ഗോളുകൾക്കാണ് പാവണ്ടൂർ എച്ച്.എസ്.എസ്. ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ് നെ പരാജയപ്പെടുത്തിയത്.