ഊട്ടുപുര സമർപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഊട്ടുപുര ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് ഭക്തജനങ്ങൾക്ക് സമർപ്പിച്ചു. സമർപ്പണ ചടങ്ങ് നാടക സംവിധായകനും രചയിതാവുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു.

ക്ഷേത്രം മാനേജിങ്ങ് ട്രസ്റ്റി ഉണ്ണി ശ്രീലക്ഷ്മി അധ്യക്ഷത വഹിച്ചു. കെ. ശശിധരൻ, പി.ടി. സുനി, വി.എം. ജാനകി, നിയ പാർവ്വതി, ക്ഷേത്രം ട്രസ്റ്റി ബോർഡംഗങ്ങളായ പത്മനാഭൻ ധനശ്രീ, ഹരിഹരൻ പൂക്കാട്ടിൽ എന്നിവർ സംസാരിച്ചു.
