ഉപജില്ലാ കലോത്സവം ലോഗോ പ്രകാശനം ചെയ്തു

തിരുവങ്ങൂർ: കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനറും സ്കൂൾ
പ്രിൻസിപ്പാളുമായി ടി കെ ഷെറീന പ്രകാശനം നിർവഹിച്ചു. പബ്ലിസിറ്റി
കൺവീനർ ഇസ്മയിൽ കീഴ്പ്പോട്ട് ചെയർമാൻ വി. ഷരീഫ്, അധ്യാപക സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. ലോഗോ രൂപകല്പന ചെയ്തത്
മുൻ ചിത്രകലാ അധ്യാപകനായ ഹാറൂൺ – അൽ ഉസ്മാനാണ്. നവംബർ 4 മുതൽ 7 വരെ തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം.
