ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: ബിജെപി 41-ാം വാർഡ് കമ്മറ്റി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ ഡോ. സുനിൽ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. കെ.വി. സുരേഷ് അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ സ്വയം സേവക് സംഘം കൊയിലാണ്ടി ഖണ്ഡ് സഹസംഘചാലക് പി. നാരായണൻ, കൗൺസിലർ സിന്ധു സുരേഷ്, പി.വി. സംജിത്ത് മാസ്റ്റർ, ഡോ. ടി.വി ജിഷ്ണു, രാഹുൽ കൃഷ്ണ എന്നീ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. യോഗത്തിൽ ടി.പി.സംഗിത്, എം.പി. അജിത്ത് എന്നിവർ സംസാരിച്ചു.

