എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരീഷ് ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡണ്ട് പ്രകാശൻ നെല്ലിമടത്തിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി സുനിൽ കുമാർ, ലാലു സി കെ, ഷാഹിദ് ബാവ മുജീബ് ഇൽഫ, സതീഷ് ബാബു പാലത്തിൽ, ഷബീർ, സജിത പാലത്തിൽ, റീജ ഹരീഷ്, രാഖി ലാലു എന്നിവർ ആശംസകൾ അർപ്പിച്ചു. കൊയിലാണ്ടി യൂണിറ്റ് സെക്രട്ടറി ബാബു പി പി സ്വാഗതവും നദിം കല്ലറക്കൽ നന്ദിയും പറഞ്ഞു.
