KOYILANDY DIARY.COM

The Perfect News Portal

സൈക്കിൾ വാങ്ങാൻ വെച്ച സമ്പാദ്യം വയനാട് ദുരിതബാധിതർക്കായി സംഭാവന ചെയ്ത് വിദ്യാർത്ഥികൾ

പേരാമ്പ്ര: സൈക്കിൾ വാങ്ങാൻ വെച്ച സമ്പാദ്യം വയനാട് ദുരിതബാധിതർക്കായി സംഭാവന ചെയ്ത് വിദ്യാർത്ഥികൾ. വയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ. യു.പി സ്കൂൾ വിദ്യാർത്ഥികൾ.

സഹോദരങ്ങളായ ഒന്നാം തരത്തിൽ പഠിക്കുന്ന അഭയ്, അഞ്ചാം തരത്തിൽ പഠിക്കുന്ന വേദലക്ഷമി എന്നിവരാണ് സൈക്കിൾ വാങ്ങാൻ പണക്കുടുക്കയിൽ സൂക്ഷിച്ച് വെച്ച 3000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായത്. സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ് മാസ്റ്റർ പി. പി മധുവിന് തുക കൈമാറി. പള്ളിയത്ത് മലയിൽ വിനുവിന്റെയും ശരണ്യയുടെയും മക്കളാണ് അഭയും വേദലക്ഷമിയും.

Share news