KOYILANDY DIARY.COM

The Perfect News Portal

ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികൾ  വളർന്നു വരണം: കോഴിക്കോട് കലക്ടർ

ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട് കൊണ്ട് വിദ്യാർത്ഥികൾ വളർന്നു വരണം: സ്നേഹിൽകുമാർ സിംഗ് ഐഎഎസ്. വ്യത്യസ്ത സംസ്കാരങ്ങളും ആചാരങ്ങളും കൊണ്ട് സമ്പന്നമാണ് ഇന്ത്യ. വളർന്നു വരുന്ന വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരതയും വൈവിദ്ധ്യങ്ങളും പഠിച്ചു കൊണ്ടും മനസ്സിലാക്കികൊണ്ടും മുന്നോട്ട് പോകണമെന്ന് അദ്ധേഹം പറഞ്ഞു. ഗവ. ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ ടേപ്സ്ട്രി ഓഫ് ഇന്ത്യ എന്ന് പേരിട്ട  ചരിത്ര നിർമ്മിതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
.
.
വിദ്യാർത്‌ഥികളുടെ ചോദ്യങ്ങൾക്ക് ജില്ലാ കലക്ടർ മറുപടി നൽകി. സ്കൂൾ പി ടി എ മുൻകൈയ്യെടുത്താണ് ടേപ്സ്ട്രി ഓഫ് ഇന്ത്യ എന്ന ചരിത്ര നിർമ്മിതി തയ്യാറാക്കിയത്. ദണ്ഢി യാത്രയും, വിവിധ കലാരൂപങ്ങളും, കാർഷിക വ്യവസ്ഥിതിയും, ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളർച്ചയും, ആഘോഷങ്ങളും, ഗുരുകുല വിദ്യാഭ്യാസവുമെല്ലാം ടേപ്സ്ട്രിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വ്യത്യസ്ത സംസ്ക്കാരങ്ങളും ആചാരങ്ങളും കലകളും കോർത്തിണക്കിയാണ് ടേപ്സ്ട്രി ഓഫ് ഇന്ത്യ രൂപപ്പെടുത്തിയത്. കെ. വി ബിജു ആണ് ശില്പി. ചടങ്ങിൽ മുൻസിപ്പൽ ചെയർപേഴ്സൺ സുധകിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു.
.
.
പി ടി എ പ്രസിഡണ്ട് പി എം ബിജു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ബീന പൂവത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് കൗൺസിലർ പി. പ്രജിഷ,
പി ടി എ വൈസ് പ്രസിഡൻ്റ് പ്രമോദ് രാരോത്ത്, കെ.കെ ജെസ്സി, പി.കെ ബിജു, സി.വി ബാജിത്ത്, പി പി ആദിത്യ, എസ്.ആർ തൻമയ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് സ്മിത ശ്രീധരൻ നന്ദി പറഞ്ഞു.
Share news