അയ്യായിരത്തോളം ഗുളിക കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ മാതൃകയായി
പയ്യോളി: അയ്യായിരത്തോളം ഗുളിക കവറുകൾ നിർമ്മിച്ച് വിദ്യാർത്ഥികൾ മാതൃകയായി. കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികളാണ് ഈ വേറിട്ട പ്രവർത്തനങ്ങളുമായി രംഗത്തെത്തിയത്. ഒരു മെഷിനറികളുമില്ലാതെ കൈകൾകൊണ്ടാണ് 5000 കവറുകളും നിർമ്മിച്ചത്.
നിർമ്മാണം പൂർത്തിയാക്കികയ കവറുകൾ സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലുള്ള മൊബൈൽ ക്ലിനിക്കിലേക്ക് കൈമാറുകയും ചെയ്തു. വിദ്യാർഥികളുടെ മാതൃകാപരമായ ഈ പ്രവൃത്തി നാട്ടുകാരെയും രക്ഷിതാക്കളെയും ഏറെ ആവേശംകൊള്ളിക്കുന്ന ഒന്നായി മാറി.
