പ്ലാവിലയിൽ കർക്കിടക കഞ്ഞിയുടെ മധുരം നുകർന്ന് വന്മുകം-എളമ്പിലാട് സ്കൂൾ വിദ്യാർത്ഥികൾ

ചിങ്ങപുരം: കർക്കിടക മാസാചരണത്തോടനുബന്ധിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ അന്നം അമൃതം പദ്ധതിയുടെ ഭാഗമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. പ്രദേശത്തെ മുതിർന്ന പൗരനായ ഇമ്മിണിക്കണ്ടി ബാലൻ നായർ വിതരണോദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു.
.

കർക്കിടക മാസത്തിൻ്റെയും, കർക്കിടക കഞ്ഞിയുടെയും പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി അദ്ദേഹം സംവദിച്ചു. പഴമയുടെ ഒർമ്മകൾ സമ്മാനിച്ച് പ്ലാവില ഉപയോഗിച്ചാണ് എല്ലാവരും കഞ്ഞി കുടിച്ചത്. എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, സി. ഖൈറുന്നിസാബി, വി.ടി. ഐശ്വര്യ, പി. നൂറുൽഫിദ, പി. സിന്ധു, വി.പി. സരിത എന്നിവർ സംസാരിച്ചു.
