KOYILANDY DIARY.COM

The Perfect News Portal

വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിൽ ഏൽപ്പിച്ച് വിദ്യാർത്ഥികൾ

കൊയിലാണ്ടി: വീണു കിട്ടിയ സ്വർണ്ണാഭരണം കോടതിയിയെ ഏൽപ്പിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. കൊയിലാണ്ടി ജിവിഎച്ച്എഎസ് എസ് ലെ പ്ലസ് വൺ വിദ്യാർത്ഥികളായ ഭവ്യ ശ്രീ, ശിവാനി എന്നീ വിദ്യാർത്ഥിനികൾക്കാണ് ചൊവ്വാഴ്ച വൈകീട്ട് ബസ് സ്റ്റാന്റിൽ വെച്ച് സ്വർണ്ണ ചെയിൻവീണു കിട്ടിയത്. ഉടൻ തന്നെ ബസ്സ് സ്റ്റാന്റിലുണ്ടായിരുന്ന പോലീസുകാരനോട് സ്വർണ്ണാഭരണം വീണു കിട്ടിയ കാര്യംപറഞ്ഞ പ്പോൾ കോടതിയിൽ ഏൽപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിനികൾ  കൊയിലാണ്ടി മജിസ്ട്രേറ്റിനെ ഏൽപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിനികളുടെ മാതൃകാപരമായ നടപടിയെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു.

Share news