ആന്തട്ട ജിയുപിഎസിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഘോഷയാത്ര നടത്തി

കൊയിലാണ്ടി ഉപജില്ല കായിക മേളയിൽ എൽ പി, യു പി ഓവറോൾ വിജയത്തിൽ ആന്തട്ട ജിയുപിഎസിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ഘോഷയാത്ര നടത്തി. പിടി എ പ്രസിഡണ്ട് എം.പി ശ്രീനിവാസൻ, എസ്എസ്‌ജി ചെയർമാൻ വേലായുധൻ മാസ്റ്റർ, എസ് ആർ ജി ചെയർമാൻ മധുമാസ്റ്റർ, ബീന ലിനേഷ്, ദിപീഷ് എം.പി, ജുബീഷ്, ഹരിദാസൻ എ, ഹെഡ്മാസ്റ്റർ അരവിന്ദൻ സി, ടീം മാനേജർ അബ്ദുൾറഹീം, ഷിംലാൽ എന്നിവർ നേതൃത്വം നല്കി.
