KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്നിൽ മനുഷ്യചങ്ങല തീർത്ത് വിദ്യാർത്ഥികളും രക്ഷിതാക്കളും

കൊയിലാണ്ടി: സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും കൊയിലാണ്ടി സ്റ്റേഡിയത്തിനു മുന്നിൽ ഇന്നു രാവിലെ മനുഷ്യചങ്ങല തീർത്തു. മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എൻ. വി പ്രദീപൻ, വി എച്ച്.എസ്.സി. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, എച്ച്.എം.ഇൻ ചാർജ് ടി ഷജിത, യു.കെ. ചന്ദ്രൻ, രാജേഷ് കീഴരിയൂർ, സി. ജയരാജ്, പി. സുധീർ, ജയരാജ് പണിക്കർ, എ. സജീവ് കുമാർ, ബിൻസി, ഹരീഷ്, പ്രവീൺ, എൻ.വി. വൽസൻ മാസ്റ്റർ, വി.എം. രാമചന്ദ്രൻ, കെ പ്രദീപ്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
കൊയിലാണ്ടി ഹൈസ്കൂൾ മൈതാനിയായിരുന്ന ഇപ്പോഴത്തെ സ്റ്റേഡിയം, ഹൈസ്കൂളിനു വിട്ടുകിട്ടണമെന്നാണ് ആവശ്യം. 1989 ൽ ആണ് സ്പോർട്സ് കൗൺസിലിന് റവന്യൂ വകുപ്പ് പാട്ടവ്യവസ്ഥയിൽ മൈതാനി വിട്ടു കൊടുത്തത്. തുടർന്ന് സ്റ്റേഡിയം പണിയുകയും വ്യാപാര സ്ഥാപനങ്ങൾ സ്ഥാപിക്കുകയും ചെയ്തു. സ്റ്റേഡിയം നിർമ്മിച്ചെങ്കിലും, യാതൊരു അടിസ്ഥാന സൗകര്യങ്ങളും സ്പോർട്സിൽ ഇതുവരെയായും ഒരുക്കിയിരുന്നില്ല. ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കളിക്കണമെങ്കിൽ അവരുടെ അനുവാദം വേണം. വർഷങ്ങളായി കടകളിൽ നിന്നും നല്ല വരുമാനം കൗൺസിലിന് ലഭിക്കുന്നുണ്ടെങ്കിലും അറ്റകുറ്റപണികൾക്കൊന്നും പണം അനുവദിക്കാറില്ല.

Share news