KOYILANDY DIARY.COM

The Perfect News Portal

നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കവെ ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: തിക്കോടി റെയിൽവെ സ്റ്റേഷനു സമീപം നിർത്തിയിട്ട ഗുഡ്സ് ട്രെയിനിനു മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കവെ ഷോക്കേറ്റ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. പയ്യോളി കടപ്പുറം താരപറമ്പിൽ അഷ്കറിൻ്റെ മകൻ മുഹമ്മദ് സിനാൻ (17) ആണ് പരിക്കേറ്റത്. സിനാൻ്റെ പരിക്ക് അതീവ ഗുരുതരമാണ്. 60 ശതമാനത്തിലേറെ പൊള്ളലേറ്റിറ്റുണ്ട്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷപ്പെട്ടു. 24000 കി.വോൾട്ട് ശേഷിയുള്ള വൈദ്യതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് റെയിൽവെ അധികൃതർ പറഞ്ഞു. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് എത്തിയാണ് സിനാനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. 

Share news