വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; സ്കൂളിൽ വെച്ച് ലൈംഗിക അതിക്രമം നടന്നതായി വിദ്യാർത്ഥികളുടെ മൊഴി
.
അധ്യാപകൻ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തില്‍ സ്കൂളിൽ വെച്ചും ലൈംഗിക അതിക്രമം നടന്നതായി കുട്ടികളുടെ മൊഴി. ചില കുട്ടികളെ അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു പീഡിപ്പിച്ചുവെന്ന് മൊഴി. കഴിഞ്ഞ ദിവസം അധ്യാപകനെതിരെ അഞ്ചു കുട്ടികൾ പരാതി നൽകിയിരുന്നു. അധ്യാപകൻ്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

അതേസമയം, നവംബർ 29-ന് ആണ് കേസിനാസ്പദമായ സംഭവം. അധ്യാപകൻ വിദ്യാർഥിയെ താമസസ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. വിവരം സ്കൂള്‍ അധികൃതർ ഡിസംബർ 18ന് അറിഞ്ഞിരുന്നെങ്കിലും ഇക്കാര്യം മറച്ചുവെക്കുകയായിരുന്നു. ഇതുകഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ട് ജനുവരി മൂന്നിന് സ്കൂള്‍ അധികൃതർ മലമ്പുഴ പൊലീസിൽ പരാതി നൽകി.

എന്നാൽ, ഇതിന് മുൻപ് ഡിസംബർ 24ന് സ്കൂള്‍ അധികൃതർ പാലക്കാട് എഇഒയെ ഫോണിൽ വിളിച്ച് അധ്യാപകൻ കുട്ടിയോട് അപമര്യാദയോടെ പെരുമാറിയെന്ന് പറഞ്ഞിരുന്നു. എന്നാൽ, മദ്യം നൽകി പീഡിപ്പിച്ചെന്നോ മറ്റുവിവരങ്ങളോ പറഞ്ഞില്ലെന്നും വിഷയം പോക്സോ കേസിന്റെ പരിധിയിൽ വരുന്നതാണെന്ന് അറിഞ്ഞില്ലെന്നും എഇഒ പറഞ്ഞിരുന്നു. അദ്ധ്യാപകനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സസ്പെൻഡ് ചെയ്തു.




