KOYILANDY DIARY.COM

The Perfect News Portal

വടകര താഴെ അങ്ങാടിയിൽ കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

വടകര: വടകര താഴെ അങ്ങാടി ചിറക്കൽ കുളത്തിൽ നീന്താനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേരാൻ്റവിട സഹൽ (14) ആണ് മരിച്ചത്. വ്യാഴാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. സുഹൃത്തിനോടൊപ്പം നീന്താനിറങ്ങിയതായിരുന്നു.

കടമേരി ആർഎസി ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. താഴെ അങ്ങാടിയിലായിരുന്ന കുടുംബം ഇപ്പോൾ തണീർപന്തലിലാണ് താമസം. നാട്ടുകാരും അഗ്നി രക്ഷാ സേനയും തിരച്ചിൽ നടത്തി പുറത്തെടുത്ത സഹലിനെ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

Share news