KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ശക്തമായ കാറ്റും മഴയും: മേഖലയിലാകെ വൈദ്യൂതി ബന്ധം നിലച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ശക്തമായ കാറ്റും മഴയും, ഇടിമിന്നലും, മരങ്ങൾ പലയിടത്തും കടപുഴകി വീണു. വൈദ്യൂതി ബന്ധം താറുമാറായി. വൈകീട്ട് 6.30 ഓടെയാണ് കനത്ത ചൂടിന് ആശ്വാസമായി മഴയെത്തിയത്. ഇതൊടൊപ്പം കനത്ത കാറ്റും, ഇടിമിന്നലും, ഭീതി പരത്തി. എന്നാൽ 7 മണിയോടെ മഴ നിലച്ചു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.

കാറ്റിൽ പന്തലായനി, മണമൽ, കെല്ലം. ചേമഞ്ചേരി, തിരുവങ്ങൂർ തുടങ്ങിയ ഭഗങ്ങളിലും ഫലവൃക്ഷങ്ങൾ വൈദ്യുതി ലൈനിൽ വീണ് വൈദ്യൂതി മുടങ്ങിയിരിക്കുകയാണ്, റോഡിലേക്ക് വീണ മരങ്ങൾ അഗ്നി രക്ഷാ സേനാംഗങ്ങൾ മുറിച്ചു മാറ്റി കൊണ്ടിരിക്കുകയാണ്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പലയിടങ്ങളിലായി വൈദ്യൂതി പുനസ്ഥാപിക്കാനുള്ള ജോലിയിലേർപ്പെട്ടുകൊണ്ടിരിക്കുകയുമാണ്..

ശക്തമായ കാറ്റും, മഴയും മിന്നലും തകർത്താടിയ സമയത്ത്  കൊയിലാണ്ടി പട്ടണത്തിൽ നിന്ന് ബൈജു എംപീസ് പകർത്തിയ ദൃശ്യമാണ് മുകളിൽ വാർത്തയോടൊപ്പം കൊടുത്തത്.

Advertisements
Share news