KOYILANDY DIARY.COM

The Perfect News Portal

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. രാത്രി 10.17ഓടെ രണ്ടു മിനിറ്റ്‌ ഇടവേളയിൽ രണ്ട്‌ ഭൂചലമാണുണ്ടായത്‌. ആളപായം റിപ്പോേർട്ട് ചെയ്തിട്ടില്ല. ഒരു മിനിറ്റു നേരത്തോളം ഭൂചലനം അനുഭവപ്പെട്ടതായാണ്‌ വിവരം. റിക്ടർ സ്‌കെയിലിൽ 6.6  തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ജമ്മുകശ്മീർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ ഇന്ദുകുഷ്‌ മേഖലയാണെന്നാണ്‌ പ്രാഥമിക വിവരം.

ഡൽഹിയിൽ നോയിഡ ഉൾപ്പെടെ തലസ്ഥാന നഗര പ്രദേശങ്ങളിൽ ജനങ്ങൾ ഭയന്ന്‌ വീട്ടിൽനിന്നും ഫ്‌ളാറ്റുകളിൽനിന്നും പുറത്തേക്ക്‌ ഓടി. ഏറെ സമയത്തിനു ശേഷമാണ്‌ അവർ വീടുകളിലേക്ക്‌ തിരികെ  പോയത്‌. നോർത്ത്‌ ഈസ്‌റ്റ്‌ ഡൽഹിയിലെ ഷദർപുരിൽ ഒരു കെട്ടിടം ചെരിഞ്ഞതായി പ്രചാരണമുണ്ടായെങ്കിലും ഫയർഫോഴ്‌സ്‌ നിഷേധിച്ചു. ഇന്ത്യക്ക്‌ പുറമെ, പാക്കിസ്ഥാൻ,  അഫ്‌ഗാനിസ്ഥാൻ, ഉസ്‌ബക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

 

Share news