KOYILANDY DIARY

The Perfect News Portal

ട്രഷറി തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചു; കെ എൻ ബാലഗോപാൽ

ട്രഷറി തട്ടിപ്പിൽ ശക്തമായ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. തട്ടിപ്പ് ആവർത്തിക്കാതിരിക്കാൻ സോഫ്റ്റ്‌വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ ട്രഷറികളിലും സി സി ടി വികൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി സഭയിൽ പറഞ്ഞു.

‘എല്ലാ അക്കൗണ്ട് ഉടമകൾക്കും കെ വൈ സി നിർബന്ധമാക്കും. തുടർച്ചയായി ആറുമാസം ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകൾ മരവിപ്പിക്കും. 2007 മുതൽ നടന്ന തട്ടിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞു. അക്കൗണ്ട് ഉടമകൾക്ക് ആശങ്ക വേണ്ട. ചുരുക്കം തട്ടിപ്പുകൾ മാത്രമാണ് ഉണ്ടായത്.

 

ഇത് കണ്ടെത്താനും നടപടി എടുക്കാനും കഴിഞ്ഞു. നഷ്ടപ്പെട്ട മുഴുവൻ നിക്ഷേപകർക്ക് തിരിച്ചു നൽകി. കേന്ദ്രസർക്കാരിന്റെയും ആർബിഐയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് മാത്രമേ ട്രഷറി പ്രവർത്തിക്കാൻ കഴിയൂ. ഇതിന്റെ പരിമിതി നിലനിൽക്കുന്നുണ്ട്. സ്ഥിരമായി ഒരു ട്രഷറിയിൽ മാത്രം ജോലി ചെയ്യുന്നവരെ മാറ്റും.

Advertisements

 

ട്രഷറിയുടെ വിശ്വാസ്യത നിലനിർത്താനുള്ള നടപടി സ്വീകരിക്കും. എടിഎം കൊണ്ടുവരുന്നതിൽ ആർബിഐ നിയന്ത്രണം ഉണ്ട്. ഓൺലൈനായി പണം അനുവദിക്കുന്നതിനുള്ള സംവിധാനം വരുന്നുണ്ട്. തട്ടിപ്പിൽ പണം തിരിച്ചു പിടിക്കാൻ റിക്കവറി നടപടികൾ വേഗത്തിലാക്കും’ – മന്ത്രി പറഞ്ഞു.