കൂടെയുണ്ട് കരുത്തേകാൻ: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്ക് “വരവേൽപ് 2025” സംഘടിപ്പിച്ചു

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാൻ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന “വരവേൽപ് 2025” ജൂൺ 18 ബുധനാഴ്ച സ്കൂൾ ഹാളിൽ വെച്ച് നടന്നു. Nss വോളന്റീർസ് കനിഹ, അൻവിത, നിഹാരിക, നിവേദിത എന്നിവരുടെ പ്രാർത്ഥനയോടെ കൃത്യം 10 മണിക്ക് പരിപാടി ആരംഭിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫാറൂഖ് അധ്യക്ഷത വഹിച്ചു.

സ്വാഗതം സ്കൂൾ പ്രിൻസിപ്പൽ ടി. കെ ഷെറീന ടീച്ചർ, എച്. എം. വിജിത ടീച്ചർ, എസ്.എം.സി ചെയർമാൻ ഷിജു, സ്കൂൾ മാനേജർ ജനാർദ്ദനൻ മാസ്റ്റർ, ബിജിത്ത് സർ എന്നിവർ ആശംസ അറിയിച്ചു. Nss വോളന്റീർ സന യാസർ മോട്ടിവേഷണൽ ക്ലാസ്സ് നൽകി. ബിജിത്ത്. ആർ. എസ്, സുനിൽ കുമാർ എന്നിവർ awarness ക്ലാസെടുത്തു. സ്റ്റാഫ് സെക്രെട്ടറി ബിജിത്ത് ആർ. സി നന്ദി അറിയിച്ചു. Nss വളന്റീർസ്, സ്കൗട്ട് and ഗൈഡ്സ് അംഗങ്ങൾ എന്നിവരുടെ സർവസാന്നിധ്യം പരിപാടിയുടെ ആദ്യം മുതൽ അവസാനം വരെ ഉണ്ടായിരുന്നു.
