ഉള്ള്യേരിയിൽ തെരുവുനായ അക്രമം. 7 പേർക്ക് പരിക്ക്.

ഉള്ള്യേരിയിൽ തെരുവുനായ അക്രമം. 7 പേർക്ക് പരിക്ക്. ഇന്ന് വൈകീട്ട് ഏഴര മണിയോടുകൂടിയാണ് നായയുടെ അക്രമം ഉണ്ടായത്. പരിക്കേറ്റവരെ നാട്ടുകാർ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉള്ള്യേരി മൊടക്കല്ലൂർ സ്വദേശികളായി ഷിജു (40), പുരുഷോത്തമൻ (50), ബാബു (59), സുജീഷ് (42) എന്നിവരെയും, അഷ്ളി (30) കോമത്തുകര തുടങ്ങിയവരെയണ് ആശുപത്രിയിൽ പ്കരവേശിപ്പിച്ചത്. തലയ്ക്ക് പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
