വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന തെരുവ് വ്യാപാരം നിയന്ത്രിക്കണം

കൂരാച്ചുണ്ട്: വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന തെരുവ് വ്യാപാരം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതി കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം കൂരാച്ചുണ്ട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. സമിതി ജില്ലാ ജോയിൻ്റ് സെക്രട്ടറി പി ആർ രഘുത്തമൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജോസ് ചിരിയൻ അധ്യക്ഷത വഹിച്ചു.

ഫലക്സ് കെ മാണി, തങ്കപ്പൻ ചെരളിയിൽ, വി കെ രാജു, രാജീവൻ എം സി, അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പ്രബീഷ് തളിയോത്ത് സ്വാഗതം പറഞ്ഞു

