KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യത്തിന് പരിഹാരം വേണം; മർഡാക്ക്‌ 

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ തെരുവ് നായ ശല്യത്തിന് പരിഹാരം വേണമെന്ന് മലബാർ റെയിൽവേ ഡെവലപ്പ്മെന്റ് കൌൺസിൽ (മർഡാക്ക്‌) യോഗം റെയിൽവേ ബോർഡ്‌ ചെയർമനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ജർമൻ വിനോദയാത്ര സംഘത്തിൽ പെട്ട ഒരാളെ തെരുവ് നായ കടിച്ച സംഭവം അതീവ ഗൗരവമായി കാണണം. കേന്ദ്ര ടൂറിസം വകുപ്പ് അന്വേഷണം നടത്തണം.
റെയിൽവേ സ്റ്റേഷനിലെ എല്ലാ ഫ്ലാറ്റ് ഫോമിലും തെരുവ് നായയുടെ സ്വൈര്യവിഹരമാണ്. ദിനം പ്രതി നൂറു കണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ സ്റ്റേഷനിൽ പല യാത്രക്കാരും ഭയത്തോടെയാണ് ചെയറിൽ ഇരിക്കാറ്. പ്രായമുള്ളവരുടെയും കുട്ടികളുടെയും നേരെ പലപ്പോഴും നായ കുരച്ചു ചാടാറുണ്ട്. തെരുവ്നായ ശല്യത്തിന് പരിഹാരം കാണാൻ കോഴിക്കോട് കോർപ്പറേഷൻ തയ്യാറാകണം. യോഗത്തിൽ പ്രസിഡണ്ട് എംപി. മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു. വർക്കിംഗ്‌ ചെയർമാൻ സകരിയ പള്ളിക്കണ്ടി, പി കെ ജുനൈദ്, എം കെ. ഉമ്മർ, വേണുഗോപാൽ, പി. അബ്ദുൽ റഹിമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കെ എം സുരേഷ് ബാബു സ്വാഗതം പറഞ്ഞു. 
Share news