KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് തെരുവ് നായ ആക്രമണം; പശുക്കിടാവിനെ കൊന്നു

കോഴിക്കോട്: കോഴിക്കോട് പയ്യാനക്കൽ തെരുവ് നായ പശുക്കിടാവിനെ ആക്രമിച്ചു കൊന്നു. രണ്ട് പശുക്കൾക്ക് ​​ഗുരുതരമായി പരിക്കേറ്റു. വളർത്തുമൃ​ഗങ്ങളെയാണ് ആക്രമിച്ചത്. രാത്രിയോടെ കൂട്ടമായെത്തിയ നായ്ക്കൾ പശുക്കളെ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഒന്നര വയസ് പ്രായമുള്ള പശുക്കിടാവാണ് ചത്തത്.

പരിക്കേറ്റ രണ്ട് പശുക്കൾക്ക് ചെവിക്കും വാലിനുമാണ് കടിയേറ്റത്. പേ ഇളകാനുള്ള സാധ്യതയും നിലനിൽക്കുകയാണ്. നഷ്ടപരിഹാരവും തെരുവുനായ ആക്രമണത്തെ തുരത്താൻ വേണ്ട നടപടികൾ സ്വീകരിക്കുകയും വേണമെന്ന് കുടുംബം അധികൃതരോട് ആവശ്യപ്പെട്ടു

 

Share news