KOYILANDY DIARY.COM

The Perfect News Portal

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ വെള്ളറക്കാട് വെച്ച് കല്ലേറ്. രണ്ടു പേർക്ക് പരിക്ക്

കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ട്രെയിനിനുനേരെ വെള്ളറക്കാട് വെച്ച്  നടന്ന കല്ലേറിൽ രണ്ടു പേർക്ക് പരിക്ക്. ഒഡീഷ സ്വദേശിയായ ഗംജാം ബുഗുഡ ബുലുമുളി (30), കോഴിക്കോട് രാമനാട്ടുകര സ്വദേശി മേലെ അലക്കൽ പറമ്പിൽ ഹസ്സൻ്റെ മകൻ അബ്ദുൾ നാസർ (56) എന്നിവർക്കാണ് പരിക്കേറ്റത്. തിരുനെൽവേലി ജാംനഗർ എക്സ് പ്രസ് ട്രെയിനിനുനേരെ ഇന്നലെ രാത്രിയായിരുന്നു അക്രമണം.

പരിക്കേറ്റവരെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് അബ്ദുൾ നാസറിനെ മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർച്ചയായി നിരവധി തവണയാണ് കൊയിലാണ്ടി മേഖലയിൽ ട്രെയിനുകൾക്ക് നേരെ അക്രമം നടക്കുന്നത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയിൽവെ അധികൃതർ പറഞ്ഞു.

Share news