ജീവിതോന്നതിയിലേക്കു സർഗാത്മകതയുടെ പടവുകൾ; ജിവിഎച്ച്എസ്എസ് സർഗ്ഗവേദി കളിയരങ്ങ് സംഘടിപ്പിച്ചു
.
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് സർഗ്ഗവേദി കളിയരങ്ങിന്റെ ആഭിമുഖ്യത്തിൽ “ജീവിതോന്നതിയിലേക്കു സർഗാത്മകതയുടെ പടവുകൾ” എന്ന വിഷയത്തിൽ പ്രചോദനപരമായ പരിപാടി സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ സി. കെ ജയദേവൻ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പന്തലായനി ബിപിസി എം മധുസൂദനൻ മുഖ്യാതിഥിയായി പങ്കെടുത്തു. സർഗ്ഗ വേദി കൺവീനർ നാരായണൻ കെ സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ ഡോ. പ്രമോദ് സമീർ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വളർത്തി ജീവിത വിജയത്തിലേക്ക് കൈപിടിച്ചു നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു പ്രഭാഷണങ്ങൾ. വിദ്യാഭ്യാസത്തോടൊപ്പം കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകേണ്ടതിന്റെ പ്രസക്തി പ്രധാന അധ്യാപിക ടി ഷജിത ചൂണ്ടിക്കാട്ടി. കുട്ടികളിലെ സർഗാത്മകതയെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള പാട്ടുകൾ കഥകൾ അഭിനയം തുടങ്ങിയ പരിപാടികൾ കുട്ടികളുടെ പങ്കാളിത്തത്തോടെ നടത്തി
പരിപാടിയിൽ നവീന എം (സ്റ്റാഫ്സെക്രട്ടറി), ബിനില, നസീർ എഫ് എം എന്നിവർ സംസാരിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ സജീവമായി പങ്കെടുത്തു.



